രണ്ടാമൂഴത്തിനായി മാന്‍സിനി; ഇറ്റലിയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു

JULY 29, 2026, 4:45 AM

ഏറെ നാളുകളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും ഡ്രസ്സിംഗ് റൂമിലെ നാടകീയ സംഭവങ്ങൾക്കും ഒടുവിൽ ഇറ്റാലിയൻ ഫുട്ബോൾ ടീം വീണ്ടും പഴയ നായകന്റെ കരങ്ങളിൽ. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (FIGC) റോബർട്ടോ മാൻസിനിയെ  വീണ്ടും ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെഡറേഷൻ പ്രസിഡന്റ് ജോവാനി മലാഗോ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.

2018 മുതൽ 2023 വരെയുള്ള ആദ്യ ഘട്ടത്തിൽ ഇറ്റലിയെ യൂറോ കപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് 61-കാരനായ മാൻസിനി. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമായിരുന്നു ഇറ്റലിക്ക് ഈ ചരിത്ര നേട്ടം സാധ്യമായത്. എന്നാൽ ഫെഡറേഷൻ ഭാരവാഹികളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2023-ൽ അദ്ദേഹം സ്ഥാനമൊഴിയുകയും സൗദി അറേബ്യൻ ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുകയുമായിരുന്നു.

തുടർച്ചയായ മൂന്ന് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ ഉഴലുന്ന ഇറ്റാലിയൻ ടീമിന് ജെനാറോ ഗട്ടൂസോയുടെ രാജിയോടെയാണ് വീണ്ടും പുതിയൊരു പരിശീലകനെ തേടേണ്ടി വന്നത്.

vachakam
vachakam
vachakam

ആൻഡ്രിയ പിർലോ ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ പ്രതിസന്ധി ഘട്ടത്തിൽ ഇറ്റലിയെ കരകയറ്റാൻ മാൻസിനിയെ തന്നെ തിരികെ എത്തിക്കാൻ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam