ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ

JULY 29, 2026, 4:34 AM

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ 90 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കളിച്ച 5 മത്സരങ്ങളിൽ നിന്ന് 4 തോൽവിയും ഒരു ജയവും മാത്രം സ്വന്തമാക്കിയ പാകിസ്ഥാൻ വെറും 6.67% പോയിന്റ് ശതമാനവും 4 പോയിന്റും മാത്രമായാണ് നിലവിൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നത്.

ഇന്നലത്തെ ജയത്തോടെ 12 പോയിന്റ് ലഭിച്ച വെസ്റ്റ് ഇൻഡീസ് 22.73 പോയിന്റ് ശതമാനവും 30 പോയിന്ററുമായി പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. 8 ടെസ്റ്റുകളിൽ 7 ജയവും ഒരു തോൽവിയും അടക്കം 87.50 പോയിന്റ് ശതമാനവും 84 പോയിന്റുമുള്ള ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കളിച്ച 4 മത്സരങ്ങളിൽ 3 ജയവും ഒരു തോൽവിയുമായി 75.00 പോയിന്റ് ശതമാനവും 46 പോയിന്റുമുള്ള നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക രണ്ടാമതുണ്ട്.

6 ടെസ്റ്റുകളിൽ നിന്ന് 4 ജയവും ഒരു തോൽവിയും ഒരു സമനിലയും അടക്കം 72.22 പോയിന്റ് ശതമാനവും 52 പോയിന്റുമുള്ള ന്യൂസിലൻഡാണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാനെതിരായ മുൻ പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് (58.33%) ഇന്ത്യയെ പിന്നിലാക്കി നാലാം സ്ഥാനത്താണ്. അതേസമയം 9 ടെസ്റ്റുകളിൽ നിന്ന് 4 ജയവും 4 തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യ (48.15%) അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

vachakam
vachakam
vachakam

ശ്രീലങ്ക ആറാം സ്ഥാനത്തും 13 ടെസ്റ്റുകളിൽ നിന്ന് 4 ജയം മാത്രമുള്ള ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തുമാണ് ഉള്ളത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ശ്രീലങ്കയ്ക്കെതിരെയാണ് നടക്കാനിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam