രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ വെസ്റ്റിൻഡീസ് മികച്ച സ്‌കോറിലേക്ക്

NOVEMBER 6, 2026, 2:54 AM

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ 235/4 എന്ന നിലയിൽ വെസ്റ്റിൻഡീസ്. അമീർ ജാംഗൂ 111 റൺസും ജസ്റ്റിൻ ഗ്രീവ്‌സ് 35 റൺസും നേടി അഞ്ചാം വിക്കറ്റിൽ 77 റൺസ് കൂട്ടുകെട്ടുമായാണ് വെസ്റ്റിൻഡീസിനെ മുന്നോട്ട് നയിച്ചത്.

നേരത്തെ വെസ്റ്റിൻഡീസിന്റെ തുടക്കം മോശമായിരുന്നു. 27/3 എന്ന നിലയിലേക്ക് വീണ ടീമിനെ കെവിൻ വിക്ഹാം -അമീർ ജാംഗൂ കൂട്ടുകെട്ടാണ് തിരികെ ട്രാക്കിലാക്കിയത്. 131 റൺസാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്.

കെവിൻ 61 റൺസ് നേടി പുറത്താകുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി ടാസ്‌കിൻ അഹമ്മദും ഹസൻ മഹമ്മൂദും 2 വീതം വിക്കറ്റ് നേടി. രണ്ടാം ദിവസം വെസ്റ്റിൻഡിസ് 356 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത ഹസൻ മഹമ്മൂദാണ് വെസ്റ്റിൻഡീസിനെ തകർത്തത്.

vachakam
vachakam
vachakam

പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് 8 വിക്കറ്റിന് വിജയം കരസ്ഥമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam