അണ്ടർ 19 ഏഷ്യാകപ്പിൽ നേപ്പാൡനെ തകർത്ത് ഇന്ത്യ

NOVEMBER 7, 2026, 1:58 AM

അണ്ടർ 19 ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നേപ്പാളിനെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 42.3 ഓവറിൽ 128 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം മറികടന്നു.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ കളത്തിലിറങ്ങിയ മത്സരം എന്ന നിലയിലും ആരാധകർ ഏറെ ശ്രദ്ധിച്ച പോരാട്ടമായിരുന്നു ഇത്. ആര്യവീർ സെവാഗിന്റെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 51 പന്തിൽ പുറത്താകാതെ 69 റൺസാണ് താരം നേടിയത്. ഇന്ത്യൻ നായകൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയും 63 പന്തിൽ പുറത്താകാതെ 53 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ തന്നെ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർ തുടക്കം മുതൽ നേപ്പാളിനെ സമ്മർദത്തിലാക്കുകയായിരുന്നു. പഞ്ചാബിൽ നിന്നുള്ള പേസർ ഇഷാൻ സൂദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10 ഓവർ എറിഞ്ഞ താരം നാല് മെയ്ഡൻ ഉൾപ്പെടെ 18 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ നേടിയത്. ഓഫ് സ്പിന്നർ അർജുൻ രാജ്പുതും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. 5.3 ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങിയാണ് അർജുന്റെ നേട്ടം. യശ്വീർ ഗൗഡ്, മനൽ ചൗഹാൻ, കാവ്യ പട്ടേൽ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

vachakam
vachakam
vachakam

വിനു മങ്കാദ് ട്രോഫിയിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്യവീർ സെവാഗും അൻവയ് ദ്രാവിഡും ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ടൂർണമെന്റിൽ ഇരുവരും സെഞ്ച്വറികൾ നേടിയിരുന്നു. ആര്യവീർ ടോപ് ഓർഡർ ബാറ്ററായും അൻവയ് വിക്കറ്റ് കീപ്പർ ബാറ്ററായുമാണ് ടീമിലുള്ളത്. നേപ്പാളിനെതിരായ മത്സരത്തിൽ അൻവയ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam