എംബാപ്പെയുടെ റെക്കോർഡ് തകർത്ത് ലാമിൻ യമാൽ

NOVEMBER 7, 2026, 1:53 AM

യുവേഫ ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കൗമാരക്കാരൻ എന്ന റെക്കോർഡ് ഇനി ബാഴ്‌സയുടെ യുവതാരം ലാമിൻ യമാലിന് സ്വന്തം. ഇന്നലെ രാത്രി നടന്ന മൽസരത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഗോൾ നേടിയതോടെയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ റെക്കോർഡ് യമാൽ തകർത്തത്. സ്‌പോട്ടിഫൈ ക്യാമ്പ് നൗവിൽ നടന്ന മൽസരത്തിൽ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വില്ലയെ പരാജയപ്പെടുത്തിയിരുന്നു.

മൽസരത്തിന്റെ ഏഴാം മിനിറ്റിൽ ആസ്റ്റൺ വില്ല പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്താണ് 19 കാരനായ വിങ്ങർ ബാഴ്‌സയ്ക്കായി ആദ്യ ഗോൾ നേടിയത്. ഗോൾകീപ്പർ സിയോൺ സുസുക്കിയെ കാഴ്ചക്കാരനാക്കി താരം തൊടുത്ത പന്ത് വലയിലെത്തുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ യമാലിന്റെ 14-ാം ഗോളായിരുന്നു ഇത്. മൽസരത്തിന്റെ രണ്ടാം പകുതിയിൽ റാഫിന്യ നേടിയ ഇരട്ട ഗോളുകൾ ബാഴ്‌സയുടെ വിജയം ഉറപ്പിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് ഘട്ടത്തിൽ ആസ്റ്റൺ വില്ല നേരിടുന്ന ആദ്യ തോൽവിയാണിത്. ഈ വിജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിൽ താൽക്കാലികമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

നേരത്തെ കൗമാരപ്രായത്തിൽ 13 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. നിലവിൽ ടൂർണമെന്റിൽ ആകെ 72 ഗോളുകൾ നേടിയിട്ടുള്ള എംബാപ്പെ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ്.

vachakam
vachakam
vachakam

വെറും 37 മൽസരങ്ങളിൽ നിന്നാണ് യമാൽ ചരിത്രനേട്ടത്തിൽ എത്തിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും പ്രായം കുറഞ്ഞതിൽ ഒരു മത്സരം സ്റ്റാർട്ട് ചെയ്ത താരം (16 വയസ്സും 83 ദിവസവും  പോർട്ടോയ്‌ക്കെതിരെ), ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ, അസിസ്റ്റ് നൽകിയ താരം, സെമി ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും യമാലിന്റെ പേരിലുണ്ട്. കൂടാതെ 18 വയസ് തികയുന്നതിന് മുൻപ് അഞ്ച് ഗോളുകളും, 19 വയസ് തികയുന്നതിന് മുൻപ് 11 ഗോളുകളും നേടി താരം നേരത്തെ തന്നെ റെക്കോർഡിട്ടിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam