തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.
ഡിവൈഎസ്പിമാരായ അരുണ്‍ കെ.എസ്. കെ.പി.തോംസണ്‍, സുനിൽരാജ് എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകള്‍ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പ്തല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവിൽ വ്യക്തമാക്കുന്നത്.
കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
