ഏകദിന ലോകകപ്പും ടി20 വേൾഡ്കപ്പും മുൻനിർത്തി ബി.സി.സി.ഐക്ക് മുന്നിൽ നിർദ്ദേശവുമായി സുനിൽ ഗവാസ്‌കർ

JULY 28, 2026, 9:16 AM

അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പും പിന്നാലെ വരുന്ന ടി20 വേൾഡ്കപ്പും മുൻനിർത്തി ബി.സി.സി.ഐക്ക് മുന്നിൽ നിർദേശം വെച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവടങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. തൊട്ടടുത്ത വർഷം, ട്വന്റി20 വേൾഡ് കപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കും. സ്വന്തം നാട്ടിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ടീം ശീലിച്ചതിനേക്കാൾ വലിയ സ്റ്റേഡിയങ്ങളാണ് ഇവയെല്ലാം. അതിനാൽ പുതിയ ഹോം സീസൺ ആരംഭിക്കുമ്പോൾ ബൗണ്ടറിവലിപ്പം വർദ്ധിപ്പിക്കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടു.

'പുതിയ ഇന്ത്യൻ സീസൺ ആരംഭിക്കുമ്പോൾ, അടുത്ത വർഷത്തെ ലോകകപ്പിന് മുമ്പ് നമ്മുടെ ബാറ്റർമാർക്ക് അത് ശീലമാകുന്നതിനായി ബൗണ്ടറി ഏരിയ കൂട്ടേണ്ടത് ആവശ്യമാണ്. മിക്കവാറും എല്ലാ ഗ്രൗണ്ടുകളിലും എൽ.ഇ.ഡി പരസ്യ ബോർഡുകൾക്ക് പിന്നിൽ ധാരാളം സ്ഥലമുണ്ട്. അതിനാൽ ഈ സ്ഥലം ഉപയോഗപ്പെടുത്തുകയാണെങ്കിൽ, ഗ്രൗണ്ടിന്റെ വലിപ്പം വർദ്ധിപ്പിക്കും ' ഗവാസ്‌കർ പറഞ്ഞു. ഏകദിന ഫോർമാറ്റിൽ ബാറ്റർമാരുടെ സമീപനം വേറിട്ടതായിരിക്കണമെന്നും ഷോട്ട് സെലക്ഷൻ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സിബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ഇന്ത്യൻ ഫീൽഡർമാരുടെ പിഴവുകളേയും ഗവാസ്‌കർ രൂക്ഷമായി വിമർശിച്ചു. ഫീൽഡിംഗിൽ ബാധ്യതയാകുന്ന താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാൻ സെലക്ടർമാർ തയാറാകണം. പന്ത് അവരുടെ അടുത്തേക്ക് പോകാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് മൂന്നോ നാലോ കളിക്കാരെ മൈതാനത്ത് എല്ലായ്‌പ്പോഴും ഒളിപ്പിച്ചു നിർത്താൻ ഒരു ക്യാപ്ടനും സാധിക്കില്ലെന്നും ഗവാസ്‌കർ കൂട്ടിചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam