മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകൾക്ക് ദേശീയ വിദ്യാഭ്യാസ മികവ് പുരസ്‌കാരം

JULY 30, 2026, 10:45 AM

ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾ, ഉയർന്ന അക്കാദമികപാഠ്യേതര നിലവാരം എന്നിവ മുൻനിർത്തി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകൾക്ക് ദേശീയ തലത്തിൽ അംഗീകാരം. ന്യൂഡൽഹിയിൽ നടന്ന എജ്യുക്കേഷൻ എക്‌സലൻസ് കോൺക്ലേവിൽ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാറിന്റെ സാന്നിധ്യത്തിൽ പാർലമെന്റ് അംഗം മനോജ് തിവാരി എം.പിയിൽ നിന്ന് മർകസ് ഹൈബ്രിഡ് ഇന്റർനാഷണൽ സ്‌കൂൾ എം.ഡി. ഹസീബ് അസ്ഹരി അവാർഡ് ഏറ്റുവാങ്ങി.

വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങൾ, ഗുണനിലവാരം, മികവുറ്റ അക്കാദമികപാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് മർകസ് ഗ്രൂപ്പിന് ഈ അംഗീകാരം ലഭിച്ചത്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഗുണനിലവാരമുള്ള പഠനരീതികളും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും ലഭ്യമാക്കാൻ ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുമെന്ന് മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾ അധികൃതർ പറഞ്ഞു. ചടങ്ങിൽ സാമൂഹികവിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam