ബെൽജിയത്തെ സമനിലയിൽ തളച്ച് ഇറാൻ

JUNE 22, 2026, 4:47 AM

വിട്ടുകൊടുക്കാതെ പൊരുതിയ ഇറാന്റെ മുന്നിൽ തളർന്ന് ബെൽജിയം. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന വീറുംവാശിയുമേറിയ പോരാട്ടത്തിൽ ബെൽജിയവും ഇറാനും സമനിലയിൽ പിരിഞ്ഞു. ആക്രമണപ്രതിക്രമണങ്ങൾ കണ്ട മത്സരത്തിനിടയിൽ 67-ാമത്തെ മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പു കാർഡും ലഭിച്ചു.

ആദ്യ 90 മിനിറ്റിൽ ഇരുടീമുകളും കനത്ത പോരാട്ടത്തിൽ ആയിരുന്നുവെങ്കിലും ആർക്കും ഗോളടിക്കാൻ ആയില്ല. കളിയുടെ അവസാന ഇരുപതു മിനുട്ടുകളോളം വെറും പത്ത് പേരുമായി കളിച്ച ബെൽജിയത്തെ പല തവണ ഇറാൻ ഞെട്ടിച്ചെങ്കിലും വെറ്ററൻ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെ മികവാണ് ബെൽജിയത്തിന്റെ മാനം കാത്തത്.

ഇറാന് വേണ്ടി ഗോൾ കീപ്പറും കളിയിലെ താരവുമായ അലിറേസ ബെയ്‌റൻവാണ്ട് ആയിരുന്നു തിളങ്ങിയത്. ആക്രമിച്ച് കളിച്ച ബെൽജിയം സൃഷ്ടിച്ച അവസരങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇറാന്റെ ഗോൾ കീപ്പർ തടഞ്ഞു.

vachakam
vachakam
vachakam

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഇരുടീമുകളും മികച്ച നീക്കങ്ങൾ നടത്തി. അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയ ബെൽജിയത്തിന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ടുകളെ ഇറാൻ ഗോൾകീപ്പറുടെ ഉജ്ജ്വല സേവുകൾ തടുത്തു. തുടർന്ന് ഇറാന്റെ മെഹദി തരേമിയും ജഹൻബക്ഷും ഗോളിനടുത്തെത്തിയെങ്കിലും ബെൽജിയം ഗോളി കോർട്ടുവായുടെ മികച്ച സേവുകൾ രക്ഷക്കെത്തി.

മത്സരത്തിന്റെ 66 -ാമത്തെ മിനിറ്റിൽ ബെൽജിയം പ്രതിരോധതാരം നതാൻ എൻഗോയ്ക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോവേണ്ടിവന്നു. പന്ത് പിറകിലേക്ക് പാസ് നൽകുന്നതിൽ താരത്തിന് പിഴച്ചു. ഉടൻ തന്നെ മുന്നേറിയ മെഹദി തരേമിയെ എൻഗോയ് ഫൗൾ ചെയ്തു. അതോടെ റഫറി ചുവപ്പ് കാർഡ് കാണിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam