സൗദിക്കെതിരെ വമ്പൻ ജയവുമായി സ്‌പെയിൻ

JUNE 22, 2026, 4:43 AM

സൗദിക്കെതിരായുള്ള ലോകകപ്പിലെ രണ്ടാം മത്സരത്തിൽ വമ്പൻ വിജയവുമായി സ്‌പെയിൻ. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്‌പെയ്ൻ സൗദിയെ തകർത്തത്.

ആദ്യ പകുതിയിൽ സ്‌പെയിനിന്റെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരം കൂടിയായിരുന്നു ഇന്നത്തേത്ത്. പത്താം മിനിറ്റിൽ ഒയാർസബാലിന്റെ പാസിൽ നിന്നും യമാൽ സ്‌കോർ ചെയ്തതോടെ സ്‌പെയ്ൻ തങ്ങളുടെ ഗോൾ വേട്ടയ്ക്ക് തടിയ്ക്കാം കുറിച്ചു. 21, 24 മിനിറ്റുകളിൽ ഒയാർസബാൽ സ്‌പെയിനിന്റെ ലീഡുയർത്തി.

രണ്ടാം പകുതിയിൽ മാർക് കുക്കുറയുടെ ഷോട്ട് തടുക്കുന്നതിനിടെ സൗദിയുടെ ഹസ്സൻ അലട്ടാമ്പക്റ്റിയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് കയറി. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം പുലർത്തിയ സ്‌പെയ്ൻ പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഇന്നത്തെ മത്സരത്തിൽ പുറത്തെടുത്തത്.

vachakam
vachakam
vachakam

ആദ്യ മത്സരത്തിൽ കേപ് വെർദെയോട് സമനില വഴങ്ങിയ സ്‌പെയ്‌നിന് ഈ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. ആദ്യ കളിയിൽ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിൻ ഇന്നിറങ്ങിയത്. യമാലും ഡാനി ഓൾമോയും അലക്‌സ് ബേനയും ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ സ്‌പെയ്ൻ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്തി. ഉറുഗ്വായ് ആണ് സ്‌പെയിനിന്റെ അടുത്ത എതിരാളികൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam