ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

JUNE 22, 2026, 4:37 AM

ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് ജസ്പ്രിത് ബുമ്രയും അക്‌സർ പട്ടേലും തിരിച്ചെത്തി.

ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന വിരാട് കോഹ്ലിയും ഉൾപ്പെട്ടു. എന്നാൽ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയിച്ചാൽ മാത്രമെ സ്ഥാനം ഉറപ്പിക്കാനാവൂ. അഫ്ഗാനെതിരെ കളിച്ച പേസർ പ്രിൻസ് യാദവ്, സ്പിന്നർ ഹർഷ് ദുബെ എന്നിവരെ ഒഴിവാക്കി. ഇവർക്ക് പകരമാണ് ബുമ്രയും അക്‌സറുമെത്തിയത്. ഗുർനൂർ ബ്രാർ ടീമിൽ സ്ഥാനം നിലനിർത്തി.

അഫ്ഗാനെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന് സ്ഥാനം നഷ്ടമായി. അതേസമയം മുൻ ക്യാപ്ടൻ രോഹിത് ശർമയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ, അഫ്ഗാനെതിരെ അവസാന ഏകദിനത്തിന് ശേഷം രോഹിത് വിരമിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

vachakam
vachakam
vachakam

2027 ഏകദിന ലോകകപ്പ് പ്ലാനിൽ രോഹിത് ഇല്ലെന്നും വാർത്തകളിലുണ്ടായിരുന്നു. ഇഷാൻ കിഷനും സ്ഥാനം ഉറപ്പാക്കി. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കിൽ നിന്ന് മോചിതനല്ലാത്ത ഹാർദിക് പാണ്ഡ്യയും ടീമിന് പുറത്താണ്. രവീന്ദ്ര ജഡേജയെ തഴഞ്ഞതോടെ, അദ്ദേഹത്തിന്റെ ഏകദിന കരിയർ അവസാനിച്ചെന്ന സൂചനയാണ് ബി.സി.സി.ഐ നൽകുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്ടൻ), രോഹിത് ശർമ, വിരാട് കോഹ്ലി (ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചാൽ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്ടൻ), കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam