ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ശ്രീലങ്ക എയെ 66 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ എ കിരീടം നേടിയത്.
ധാംബുള്ളയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് നേടിയത്. കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് വൈഭവ് സൂര്യവംശിയുടെ (29 പന്തിൽ 94) വെടിക്കെട്ട് ഇന്നിംഗ്‌സാണ്.
ക്യാപ്ടൻ തിലക് വർമയാണ് (90 പന്തിൽ 67) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 47.1 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി യാഷ് താക്കൂർ, വിപ്രജ് നിഗം എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അനുകൂൽ റോയിക്ക് രണ്ട് വിക്കറ്റുണ്ട്.
മറുപടി ബാറ്റിംഗിൽ ശ്രീലങ്കൻ നിരയിൽ വാനുജ സഹൻ (62), സദീര സമരവിക്രമ (52) എന്നിവർ മാത്രമാണ് തിളങ്ങിയത്.വിജയകാന്ത് വിയസ്‌കാന്ത് (39), സഹൻ അരച്ഛിഗെ (38) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ, ഗംഭീര തുടക്കമാണ് ഇന്ത്യക്ക് സൂര്യവംശി നൽകിയത്. കേവലം 11 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കാൻ സൂര്യവംശിക്ക് സാധിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടർന്നും ആക്രമണം തുടർന്നു. എന്നാൽ സെഞ്ചുറി പൂർത്തിയാക്കാൻ സാധിച്ചില്ല.
കേവലം 29 പന്തിൽ 94 റൺസുത്ത് താരം മടങ്ങി. 8 സിക്‌സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റിൽ 132 റൺസ് ചേർത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്.
സൂര്യവംശി ക്രീസിലുള്ളപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോർ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറിൽ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനിൽ തിരിച്ചെത്തി.
തുടർന്ന് വന്നവരിൽ തിലകിന് പുറമെ റുതുരാജ് ഗെയ്കവാദ് (40), കുമാർ കുശാഗ്ര (39 പന്തിൽ 36), അനുകൂൽ റോയ് (15 പന്തിൽ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യാൻഷെ ഷെഡ്‌ഗെ (2), നിശാന്ത് സിന്ധു (16), വിപ്രജ് നിഗം (27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. യാഷ് താക്കൂർ (2) പുറത്താവാതെ നിന്നു. ഒമ്പത് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.
കുഗദാസ് മാതുലൻ, രവിന്ദു ഫെർണാണ്ടോ, വാനുജ സഹൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
