ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹാർവസ്റ്റ് ഫെസ്റ്റിവൽ 'നിഴൽ2026', ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഷിക്കാഗൊ മാർത്തോമ്മാ ദേവാലയങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഷിക്കാഗോ മാർത്തോമാ യുവജനസഖ്യത്തിന്റെ Home for Homeless പ്രൊജക്ടിന്റെ ധനശേഖരാണർത്ഥം, സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിൽ കൂടി ലഭിക്കുന്ന തുക കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി ഭവനരഹിതരുടെ ഭവന നിർമ്മാണത്തിനായി വിനിയോഗിക്കും.
ഇതുവരെ 350 ലധികം കുടുംബങ്ങളെ ഈ പദ്ധതിയിലൂടെ സഹായിക്കാൻ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചു. ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ 'നിഴൽ 2026' ന്റെ ഉദ്ഘാടനം ഷിക്കാഗോ ഇടവക വികാരി റവ. ഡി.എസ്. അരുൺ നിർവ്വഹിക്കും.
രുചികരമായ നാടൻ ഭക്ഷണവിഭവങ്ങൾ, മനസിന് കുളിർമയേകുന്ന വിവിധ കലാ പരിപാടികൾ, കുടുംബമായി ആസ്വദിക്കാവുന്ന ഗെയിമുകൾ, റാഫിൾ, കാർഷീകകരകൗശല ഉത്പന്നങ്ങളുടെ ലേലം എന്നീ പരിപാടികൾ ഉൾപ്പെടുത്തിയ ഈ സന്ധ്യ ആസ്വദിക്കാനായി ഷിക്കാഗോ മാർത്തോമ്മാ ദേവാലയങ്കണത്തിലേക്ക് ഏവരേയും കുടുംബസമേതം ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു.
നിഴൽ 2026 ന്റെ ഫ്‌ളൈർ പ്രകാശനം ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയത്തിൽ വച്ച് നടന്ന ചടങിൽ മാർത്തോമ്മാ സഭ മുൻ വൈദീക സെലക്ഷൻ കമ്മറ്റി അംഗവും, ഫാമിലി കൗൺസിലറുമായ റവ. അബ്രാഹാം സക്കറിയ, സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാന രചയിതാവുമായ റവ. വി.ടി ജോണിനു നൽകി നിർവഹിച്ചു.
യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ബിജു യോഹന്നാൻ, റവ.ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിസ്തുവിൻ നിഴലായി, അപരന്റെ സ്വപ്‌നം സാക്ഷാൽക്കരിക്കുക എന്ന ഉദ്ധേശത്തോടെ ക്രമീകരിക്കുന്ന നിഴൽ 2026 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു.
അലൻ ചെന്നിത്തല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
