തൃശൂർ: വരവൂർ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ.
കാഴ്ച പരിമിതിയുള്ള തന്നോട് കുട്ടികൾ കോമാളിയെപ്പോലെ തന്നോട് പെരുമാറിയെന്നും തുടർന്നുണ്ടായ ദേഷ്യവും സങ്കടവും മൂലമാണ് വിദ്യാർത്ഥിയെ തല്ലിയതെന്നുമാണ് അധ്യാപകന്റെ വിശദീകരണം.
തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മണികണ്ഠനാണ് വിശദീകരണവുമായെത്തിയത്. തല്ലിയത് തെറ്റാണെന്നും പെട്ടെന്നുണ്ടായ വികാര പ്രകടനമാണ് സംഭവത്തിന് ഇടയാക്കിയതെന്നും മണികണ്ഠൻ പറഞ്ഞു.
വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുതുരുത്തി പൊലീസിൻ്റേതായിരുന്നു നടപടി. സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ ക്രൂരത. താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് മകനെ അധ്യാപകൻ അടിച്ചതെന്ന് വിദ്യാർത്ഥിയുടെ പിതാവും പറഞ്ഞിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ അധ്യാപകനായ മണികണ്ഠൻ ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
