സൂറിച്ച്: ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ. ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് വഴി സ്വകാര്യ പങ്കാളിത്തം അനുവദിച്ചാല്‍, സ്‌പെയിന്‍ അടക്കമുള്ള 55 യൂറോപ്യന്‍ രാജ്യങ്ങളും ലോകകപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഫിഫ മത്സരങ്ങളും ബഹിഷ്‌കരിക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കി.
ലോകകപ്പ് ലാഭമുണ്ടാക്കാനുള്ള കച്ചവട ഉല്‍പ്പന്നമല്ലെന്നും, സാമ്പത്തിക ലാഭത്തിനേക്കാള്‍ കായിക രംഗത്തിന്റെ പാരമ്പര്യത്തിനാണ് പ്രാധാധ്യമെന്നും യുവേഫ വ്യക്തമാക്കി. നിര്‍ദേശം വോട്ടെടുപ്പിലൂടെ പാസായാല്‍ യൂറോപ്യന്‍ ടീമുകളില്ലാതെ ഫിഫയ്ക്ക് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
