തിരുവനന്തപുരം: ലോകകപ്പ് ആരാധകർക്ക് ആശ്വാസമായി, ഫിഫ ലോകകപ്പ് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിൽ സീ ഫൈവ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. ചർച്ചകൾക്ക് പിന്നാലെ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്ത് പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ലോകകപ്പ് സംപ്രേഷണാവകാശം നേടിയ സീ ചാനൽ അധികൃതരുമായാണ് സർക്കാർ ചർച്ച നടത്തിയത്. പൊതുപ്രദർശനം നടത്താൻ ആഗ്രഹിക്കുന്നവർ ഈഗിൾസ് എഫ്.സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
മത്സരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ പ്രത്യേക ലൈസൻസ് എടുക്കുകയും ഫീസ് അടയ്ക്കുകയും വേണമെന്ന സീ ഫൈവിന്റെ മുൻ നിലപാടാണ് വലിയ വിവാദമായത്. ഈ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ ശക്തമായി രംഗത്തെത്തിയിരുന്നു. ഫുട്ബോൾ ആരാധകരെ ബുദ്ധിമുട്ടിലാക്കുന്നതും ലോകകപ്പ് ആഘോഷങ്ങൾക്ക് തടസ്സമാകുന്നതുമായ നടപടിയാണിതെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർക്കാർ ഇടപെടലും ചർച്ചയും നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
