രണ്ടാം ടി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ആസ്‌ട്രേലിയ

JUNE 20, 2026, 9:35 AM

ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരത്തിൽ ഓസട്രേലിയയ്ക്ക് വിജയം. ആദ്യ മത്സരത്തിൽ വിജയിച്ച ഓസ്‌ട്രേലിയ രണ്ടാം മത്സരത്തിലും വിജയം കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 196/5 എന്ന സ്‌കോർ നേടിയപ്പോൾ ബംഗ്ലാദേശിന് 189 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 7 റൺസ് വിജയം നേടി ഓസ്‌ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി.
ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 52 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന മാറ്റ് റെൻഷാ ആണ് ടീമിന്റെ ടോപ് സ്‌കോറർ. ടിം ഡേവിഡ് 45 റൺസ് നേടി. മിച്ചൽ മാർഷ് 20 റൺസ് നേടി പുറത്തായി. ബംഗ്ലാദേശ് ബൗളിംഗിൽ രണ്ട് വിക്കറ്റ് നേടിയ നസും അഹമ്മദ് ആണ് മികവ് പുലർത്തിയത്.

42 റൺസ് നേടിയ സൈഫ് ഹസൻ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ ആയപ്പോൾ പർവേസ് ഹൊസൈൻ എമോൺ 36 റൺസും തൻസിദ് ഹസൻ തമീം 30 റൺസ് നേടി. തൗഹിദ് ഹൃദോയ് 35 റൺസുമായി അവസാന പന്തിൽ പുറത്തായി.

vachakam
vachakam
vachakam

തൗഹിദ് ഹൃദോയ് അവസാന ഓവറിലെ ലക്ഷ്യം 23 റൺസാക്കി മാറ്റിയെങ്കിലും 15 റൺസ് മാത്രമേ ബംഗ്ലാദേശിന് നേടാനായുള്ളു. ഓസ്‌ട്രേലിയയ്ക്കായി ആരോൺ ഹാർഡി 2 വിക്കറ്റ് നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam