വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

JUNE 22, 2026, 4:39 AM

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. പാകിസ്താനെയും നെതർലൻഡ്‌സിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തകർപ്പൻ ബാറ്റിംഗോടെ 81 റൺസ് അടിച്ചുകൂട്ടിയ മാറിസന്നെ കാപ്പാണ് ഇന്ത്യൻ ബൗളിംഗ് നിരയെ തച്ചുതകർത്തത്. 20 റൺസ് നേടിയ ക്യാപ്ടൻ ലോറ വോൾവർട്ടും അവർക്ക് മികച്ച പിന്തുണ നൽകി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 31 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും, 29 റൺസെടുത്ത ദീപ്തി ശർമയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഈ തോൽവിയോടെ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ ഓസ്‌ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam