ഡാളസ്: പാഴായ പെനാൽറ്റിയിൽ തളരാതെ തകർപ്പൻ രണ്ട് ഫീൽഡ് ഗോളുകളിലൂടെ ചരിത്രം കുറിച്ച് ലയണൽ മെസി.
ലോകകപ്പിലെ തന്റെ 17-ാമത്തേയും 18-ാമത്തേയും ഗോളുകളുമായി മെസി റെക്കാഡിട്ട മത്സരത്തിൽ ഓസ്ട്രിയയെ 2-0ത്തിന് കീഴടക്കി അർജന്റീന രണ്ടാം റൗണ്ടിലെത്തി.
38-ാം മിനിറ്റിൽ ഫകുൻഡോ മെദീനയുടെ പാസിൽ നിന്നാണ് മെസി ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന മുൻ ജർമ്മൻ താരം മിറോസ്‌ളാവ് ക്‌ളോസെയുടെ (16) റെക്കാഡ് തിരുത്തിയെഴുതിയത്.
കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കേയായിരുന്നു രണ്ടാം ഗോൾ. ലോകകപ്പിലെ തന്റെ തുടർച്ചയായ ആറാം മത്സരത്തിലാണ് മെസി സ്‌കോർ ചെയ്തത്.
1986 ലോകകപ്പിൽ മറഡോണ ദൈവത്തിന്റെ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയത്തിന്റെ വാർഷികദിനത്തിലാണ് മെസിയുടെ ചരിത്ര നേട്ടം.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് മെസി പുറത്തേക്ക് അടിച്ചുകളഞ്ഞു. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് മെസി പെനാൽറ്റി പാഴാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
