കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കും, എം കെ മുനീർ ഇത്തവണ മത്സരിക്കില്ല; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്ത്

MARCH 17, 2026, 6:12 AM

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതിനാൽ മുതിർന്ന നേതാവ് എം കെ മുനീർ ഇത്തവണ മത്സരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.

പ്രധാന മാറ്റമായി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്ന് മത്സരിക്കും. വേങ്ങരയിൽ കെ എം ഷാജി സ്ഥാനാർഥിയാകും.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഫൈസൽ ബാബുവിനാണ് അവസരം. പേരാമ്പ്രയിൽ ഫാത്തിമ തെഹ്‌ലിയയും മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും, കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും സ്ഥാനാർഥികളായി എത്തും.

vachakam
vachakam
vachakam

മഞ്ചേരിയിൽ റഹ്മത്തുള്ളയാണ് മത്സരിക്കുക. തിരൂരങ്ങാടിയിൽ പി കെ അബ്ദുറബ്യുടെ സഹോദരനായ അൻവർ നഹ സ്ഥാനാർഥിയാകും. തിരുവമ്പാടി മണ്ഡലത്തിൽ മാറ്റമില്ല; സി കെ കാസിം തന്നെയാണ് മത്സരിക്കുന്നത്.

കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും, മഞ്ചേശ്വരത്ത് എ കെ എം അഷറഫും, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും, മണ്ണാർക്കാട് എൻ ഷംസുദ്ദീനും സ്ഥാനാർഥികളാകും. കളമശ്ശേരിയിൽ വി ഇ അബ്ദുൽ ഗഫൂറിനാണ് പാർട്ടി ടിക്കറ്റ് നൽകിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam