യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആരൊക്കെയെന്ന് ഇന്നറിയാം

MARCH 17, 2026, 5:33 AM

മാഞ്ചസ്റ്റർ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്ക് സ്പാനിഷ് ക്‌ളബ് റയൽ മാഡ്രിഡിനാണോ ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റർ സിറ്റിക്കാണോ ടിക്കറ്റ് ലഭിക്കുകയെന്ന് ഇന്നറിയാം. ഇരുവരും തമ്മിലുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ന് (മാർച്ച് 17) സിറ്റിയുടെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടക്കുകയാണ്. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ജയിച്ചിരുന്ന റയലിനാണ് സാധ്യതയെങ്കിലും പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ടീമിന്റെ തിരിച്ചടിച്ചുകയറിവരാനുള്ള കഴിവിൽ ആരാധകർ പ്രതീക്ഷയർപ്പിക്കുന്നു.

ആദ്യ പാദത്തിൽ മുൻനിര താരങ്ങളായ കിലിയൻ എംബാപ്പെ, റോഡ്രിഗോ, ജൂഡ് ബെല്ലിംഗ്ഹാം, എദർ മിലിറ്റാവോ, ഡേവിഡ് അലാബ, അൽവാരോ, കബെല്ലോസ് തുടങ്ങിയവരില്ലാതെ ഇറങ്ങിയ റയലിന് വേണ്ടി നായകൻ ഫ്രെഡറിക്കോ നേടിയ ഹാട്രിക്കാണ് തകർപ്പൻ വിജയം നൽകിയത്. കഴിഞ്ഞ ദിവസം ലാലിഗയിൽ എൽഷെയ്ക്ക് എതിരെ 4-1ന്റെ വിജയം നേടി മികച്ച ആത്മവിശ്വാസത്തിലാണ് റയൽ. അതേസമയം കഴിഞ്ഞദിവസം മാഞ്ചസ്റ്റർ സിറ്റി ഇംഗ്‌ളീഷ് പ്രിമിയർ ലീഗിൽ 1-1ന് വെസ്റ്റ് ഹാമിനോട് സമനിലയിൽ പിരിയുകയായിരുന്നു.

തുടർച്ചയായ അഞ്ചാം സീസണിലാണ് നോക്കൗട്ട് ഘട്ടത്തിൽ റയലും സിറ്റിയും ഏറ്റുമുട്ടുന്നത്. ഡിസംബറിൽ ഈ സീസണിലെ പ്രാഥമിക റൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റി 2-1ന് റയലിനെ തോൽപ്പിച്ചിരുന്നു. ഇതോടെ സിറ്റി നേരിട്ട് പ്രീ ക്വാർട്ടറിലേക്ക് എത്തുകയും റയലിന് പ്‌ളേ ഓഫിൽ കളിക്കേണ്ടിവരികയും ചെയ്തിരുന്നു. പ്‌ളേ ഓഫിൽ റയൽ ബെൻഫിക്കയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ബർത്ത് സ്വന്തമാക്കിയത്. 2022ലെ സെമിഫൈനലിൽ റയൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിരുന്നു. 2023ൽ സിറ്റി ഇതിന് പകരം വീട്ടി. 2024ൽ റയൽ ക്വാർട്ടർ ഫൈനലിൽ സിറ്റിയെ മറികടന്നപ്പോൾ കഴിഞ്ഞ വർഷം പ്രീ ക്വാർട്ടർ പ്‌ളേഓഫിലായിരുന്നു റയലിന്റെ ജയം.

vachakam
vachakam
vachakam

നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി ആദ്യ പാദത്തിൽ 5-2ന് വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ന് രണ്ടാം പാദ പ്രീ ക്വാർട്ടറിനായി ചെൽസിയുടെ കളിമുറ്റത്തെത്തും. മറ്റ് രണ്ടാം പാദ പ്രീ ക്വാർട്ടറുകളിൽ ആഴ്‌സനൽ ജർമ്മൻ ക്‌ളബ് ബയേർ ലെവർകൂസനെയും ബോഡോ ഗ്‌ളിംറ്റ് സ്‌പോർടിംഗ് ലിസ്ബണിനെയും നേരിടും. ആദ്യ പാദത്തിൽ ആഴ്‌സനലും ലെവർകൂസനും 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ബോഡോ 3-0ത്തിന് ലിസ്ബണിനെ തോൽപ്പിച്ചിരുന്നു. ആഴ്‌സനലിന്റേയും സ്‌പോർടിംഗിന്റേയും ഹോം മാച്ചുകളാണിന്ന്.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്കുമൂലം പുറത്തിരുന്ന റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ സിറ്റിയെ നേരിടാൻ ടീമിനൊപ്പം മാഞ്ചസ്റ്ററിലെത്തിയിട്ടുണ്ട്. പകരക്കാരനായി എംബാപ്പയെ കളത്തിലിറക്കാൻ സാധ്യതയുണ്ട്.

ഇന്നത്തെ മത്സരങ്ങൾ

vachakam
vachakam
vachakam

സ്‌പോർടിംഗ് Vs ബോഡോ ഗ്‌ളിംറ്റ് (11.15 pm മുതൽ)

ചെൽസി Vs പി.എസ്.ജി (രാത്രി ഒന്നര മുതൽ)

മാഞ്ചസ്റ്റർ സിറ്റി Vs റയൽ മാഡ്രിഡ് (രാത്രി ഒന്നര മുതൽ)

vachakam
vachakam
vachakam

ആഴ്‌സനൽ Vs ബയേർ ലെവർകൂസൻ (രാത്രി ഒന്നര മുതൽ)

സോണി ടെൻ ചാനലിൽ ലൈവ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam