കൊച്ചി: എസ്‌ഐ 16കാരന്റെ മുഖത്തടിച്ചതായി പരാതി. മുത്തശ്ശിക്കൊപ്പം സ്റ്റേഷനില്‍ എത്തിയ 16കാരനെ അകാരണമായി എസ്‌ഐ മർദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഞാറക്കല്‍ സ്റ്റേഷനിലെ എസ്‌ഐ അരുണ്‍ എ എസിനെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.
തന്റെ മാല നഷ്ടപ്പെട്ടു എന്ന് കാട്ടി ഒരു വീട്ടമ്മ ഞാറക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ പൊലീസ് പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരോട് സംസാരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ മുത്തശ്ശിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തുന്നത്.
ഇവര്‍ ആ പരിസരത്ത് നിന്ന് എന്തോ എടുക്കുന്നത് കണ്ടു എന്നായിരുന്നു ഒട്ടോ ഡ്രൈവര്‍മാരുടെ മൊഴി. ഞാറക്കല്‍ വെളിയത്താന്‍പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം.
എന്നാല്‍ താന്‍ ബാങ്കിലേക്ക് പോകും വഴി കയ്യിലുണ്ടായിരുന്ന പണം താഴെ വീണെന്നും ഇതാണ് എടുത്തതെന്നും വയോധിക വിശദീകരിച്ചിരുന്നു. പിന്നാലെ വയോധികയുടെ മൊബൈല്‍ ഫോണ്‍ എസ്‌ഐ പരിശോധിച്ചിരുന്നു. ഇതില്‍ എന്തൊക്കയാണ് കാണുന്നതെന്ന് എസ്ഐ തിരക്കിയപ്പോള്‍ വയോധികയ്ക്ക് കേള്‍വി ശക്തി കുറവായതിനാല്‍ കുട്ടി മറുപടി നല്‍കുകയായിരുന്നു. തൊട്ടുപിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ എസ്‌ഐ അരുണ്‍ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
