തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മുൻ മന്ത്രി ആന്റണി രാജുക്കെതിരായ വിലക്ക് തുടരുന്നതിനാൽ, അദ്ദേഹത്തിന് മത്സരിക്കാനാകാത്ത സാഹചര്യമാണ് നിലവിൽ.
ഈ പശ്ചാത്തലത്തിൽ മണ്ഡലം നേരിട്ട് ഏറ്റെടുക്കുന്നതിൽ സിപിഐഎം സംശയ നിലപാടിലാണ്. പകരം സ്വതന്ത്ര സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. ഇക്കാര്യം ആന്റണി രാജുവുമായി ചർച്ച ചെയ്യാനാണ് സിപിഐഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ഈ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് തന്നെ നൽകണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. അയോഗ്യത തുടരുന്ന സാഹചര്യത്തിലും ഈ നിലപാട് മാറ്റമില്ലാതെ തുടരുന്നുവെന്നാണ് സൂചന.
മറുവശത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി പി ജോൺ ഇതിനകം രംഗത്തുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയം പ്രയാസമാകാമെന്ന വിലയിരുത്തലിലാണ് സിപിഐഎം. അതിനാൽ സ്വതന്ത്ര സ്ഥാനാർഥിയിലൂടെ മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ആലപ്പുഴയിൽ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു
സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം