ഇതിഹാസങ്ങളും, പുരാണങ്ങളും, ചേർത്ത ത്രില്ലിംഗ് മുഹൂർത്തങ്ങളുമായി പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെ ഹൊറർ ഫാന്റസി ത്രില്ലർ 'രാജാസബ്' ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത് .
ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിന്‍റെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
'ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ...' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'രാജാ സാബി'ന്‍റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.
സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്.
Happy birthday @duttsanjay sir
Loved every day working with you for #TheRajaSaab
and the visual grand treat is nearby
Cant wait to see the things unfold 👑❤️🤗🫶 pic.twitter.com/hfGMSk5w4s— SKN (Sreenivasa Kumar) (@SKNonline) July 29, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്