ലോകമെമ്പാടും നിരവധി പ്രേക്ഷകരുള്ള ചിത്രങ്ങളിൽ ഒന്നാണ് അവതാര്‍. അവതാര്‍: ഫയര്‍ ആൻഡ് ആഷ് എന്ന പേരില്‍ അവതാറിന്റെ മൂന്നാം ഭാഗവും ഒരുങ്ങിയിരിക്കുകയാണ്. ജയിംസ് കാമറൂണ്‍ തന്നെയാണ് സംവിധാനം നിർവഹിക്കുന്നത്.
ഇപ്പോഴിതാ ഒരു ആനിമേറ്റഡ് അവതാർ സിനിമയോ സ്പിൻ-ഓഫ് പരമ്പരയോ നിർമ്മിച്ചേക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ജെയിംസ് കാമറൂൺ. സയൻസ് ഫിക്ഷൻ ഫ്രാഞ്ചൈസിയുടെ അടുത്ത ഭാഗമായ അവതാർ: ഫയർ ആൻഡ് ആഷിന്റെ ചിത്രീകരണം പൂർത്തിയാക്കുന്നതിനൊപ്പം, ഒരു ആനിമേറ്റഡ് സ്പിൻ-ഓഫ് സീരീസോ സിനിമയ്‌ക്കോ വേണ്ടി താൻ ഡിസ്‌നിയെ സമീപിച്ചതായും 70 കാരനായ സംവിധായകൻ വെളിപ്പെടുത്തി.
"എനിക്ക് അടിസ്ഥാനപരമായി ലോകത്തിൽ തന്നെയുള്ള ഒരു ആനിമേറ്റഡ് ആന്തോളജി പരമ്പര ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ ആ ലോകത്തിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കാത്ത കഥകൾ ചെയ്യണം -അദ്ദേഹം എംപയർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. മാട്രിക്സ് പരമ്പരയിലെ ആനിമേറ്റഡ് ആന്തോളജി സ്പിൻ-ഓഫ് ചിത്രമായ ദി അനിമാട്രിക്സിനോട് സമാനമായിരിക്കും ഈ അവതാർ പ്രോജക്റ്റ് എന്ന് സംവിധായകൻ പരാമർശിച്ചു.
അതേസമയം ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിന്‍റെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങി. ഒരു അഗ്നി പര്‍വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗ്ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്