ആന്റണി പടിയറക്ക് ധീരതക്കുള്ള അംഗീകാരം

MARCH 17, 2026, 10:29 AM

ഷിക്കാഗോ : മലയാളി പോലീസ് ഉദ്യോഗസ്ഥൻ ആന്റണി പടിയറ ധീരതക്കുള്ള പോലീസ് ഡിപ്പാർട്‌മെന്റ് അംഗീകാരത്തിന് അർഹനായി. തോക്കുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ആക്രമിയെ നേരിട്ട് കീഴ്‌പ്പെടുത്തിയതിനാണ് ഡിപ്പാർട്‌മെന്റ് ആന്റണിക്ക് അംഗീകാരം നൽകിയത്. ഷിക്കാഗോയുടെ നോർത്ത് സബേർബായ Arlington Heights വില്ലേജ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണിയെ അംഗീകാരം നൽകി ആദരിച്ചു.

Arlington Heights പോലീസ് ഡിപ്പാർട്‌മെന്റിൽ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി ആന്റണി പടിയറ ജോലി ചെയ്ത് വരികയാണ്. ഭാര്യ ഷെറിൽ. രണ്ട് കുട്ടികളുണ്ട്. സെബാസ്റ്റ്യൻ പടിയറയും റോസിയും ആണ് ആന്റണിയുടെ മാതാപിതാക്കൾ. ഷിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങരയുടെയും സാലികുട്ടിയുടെയും മകളാണ് ഷെറിൽ.

മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ധീരതക്കുള്ള ഈ അംഗീകാരത്തിൽ ഷിക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam