മൗണ്ട് പ്രോസ്‌പെക്ട് ജൂലൈ ഫോർത്ത് പരേഡിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു, ഏവർക്കും ഹൃദ്യമായ സ്വാഗതം

JUNE 22, 2026, 1:43 PM

ഷിക്കാഗോ: അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഷിക്കാഗോ ചെണ്ട ക്ലബ്ബിന്റെ നേതൃത്വത്തിൻ മൗണ്ട് പ്രോസ്‌പെക്ട് മലയാളി കമ്മ്യൂണിറ്റിയുമായി കൈകോർത്ത് സംഘടപ്പിക്കുന്ന ജൂലൈ ഫോർത്ത് പരേഡ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കഴിഞ്ഞ ആറുവർഷത്തിൽ പരമായി മൗണ്ട് പ്രോസ്‌പെക്ട് സിറ്റിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് കേരളത്തനിമയോടുകൂടി നടത്തുന്ന പരേഡിൽ നിരവധി പേരാണ് സാന്നിധ്യമറിയിക്കുന്നത്.

മുൻ വർഷങ്ങളിൽ പ്രത്യേകമായി അലങ്കരിച്ച മൗണ്ട് പ്രോസ്‌പെക്ട് പബ്ലിക് വർക്കിന്റെ പ്രത്യേക വാഹനത്തിൽ മുത്തുക്കുടയുടെയും ചെണ്ടമേത്തിന്റെയും അകമ്പടിയോടുകൂടി മലയാളി കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട പരേഡ് മൗണ്ട് പ്രോസ്‌പെക്ട് സിറ്റി അധികൃതരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇത് മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. ഈ വർഷത്തെ മൗണ്ട് പ്രോസ്‌പെക്ട് ജൂലൈ ഫോർത്ത് പരേഡ് പതിവുപോലെ പ്രോസ്‌പെക്ട് ഏവിൽ നിന്നും ആരംഭിച്ച് സെൻട്രൽ റോഡിൽ കൂടി മെലാസ് പാർക്കിന് സമീപം അവസാനിക്കുന്നതാണ്.

മൗണ്ട് പ്രോസ്‌പെക്ട് മലയാളികളുടെ അഭിമാനമായ ജൂലൈ ഫോർത്ത് പരേഡിൽ പങ്കെടുക്കുവാൻ എല്ലാ മലയാളികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരേഡിന്റെ കൂടുതൽ വിവരങ്ങൾ ബന്ധപ്പെടുക:

അച്ചൻകുഞ്ഞ് മാത്യു 847-912-2578, ജോൺസൺ കണ്ണോക്കാടൻ 847-477-0564, പ്രവീൺ തോമസ് 847-769-0050, ജോസ് മണക്കാടൻ 847-830-4128, സജി ഫിൽപ്പ് 847-293-9409, സന്തോഷ് കുര്യൻ 847-387-9993, സെൻജു ജോൺസൺ 847-414-0415

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam