ഇല്ലിനോയിയിൽ ക്രൂര കൊലപാതകം: ഭാര്യയെ വെടിവെച്ചുകൊന്ന് രണ്ട് വയസ്സുകാരനായ മകനെ കാറിനുള്ളിലിട്ട് കത്തിച്ചു കൊന്നു

OCTOBER 1, 2026, 1:25 AM

ഇല്ലിനോയ് : ഇല്ലിനോയിയിൽ ഗാർഹിക പീഡനത്തെത്തുടർന്ന് യുവതിയും രണ്ട് വയസ്സുള്ള മകനും കൊല്ലപ്പെട്ടു. ജെറമിയ ഡങ്കൻ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.

20കാരിയായ ഹെവൻ ജെ. വുഡ് എന്ന യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, ഇവരുടെ രണ്ട് വയസ്സുള്ള മകൻ കെ.ജെ. ഡങ്കൻ വുഡിനെ കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

സെപ്തംബർ 25 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും അഗ്‌നിശമന സേനയും കാറിലെ തീ അണച്ചെങ്കിലും കുട്ടി വെന്തുമരിച്ചിരുന്നു.

vachakam
vachakam
vachakam

വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഹെവൻ ജെ. വുഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രതി ജെറമിയ ഡങ്കനെ പോലീസ് പിന്നീട് പിടികൂടി.

തീപിടുത്തത്തിനിടയിൽ പൊള്ളലേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam