മികച്ച നടന്മാരായി ഷാരൂഖും വിക്രാന്ത് മാസിയും, നടി റാണി മുഖർജി, സഹനടി പുരസ്‌കാരം ഉർവശിക്ക് 

AUGUST 1, 2025, 8:19 AM

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും നേടി. മികച്ച സഹനടിയായി ഉർവ്വശിയെയും സഹ നടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു.

332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.

കൊവിഡിനെ തുടര്‍ന്നായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടവേളയുണ്ടായത്. 2024ലെ അവാര്‍ഡും ഈ വര്‍ഷം തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

vachakam
vachakam
vachakam

മികച്ച സിനിമ 12th ഫെയിൽ. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12 th ഫെയിലിന്. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ജനപ്രിയ ചിത്രം.

മികച്ച സംവിധായകനുള്ള പുരസ്കാരം സുധിപ്‌തോ സെന്നിന്. മികച്ച സംവിധായകനുള്ള പുരസ്കാരം ദ കേരള സ്റ്റോറിയിലൂടെ സുധിപ്‌തോ സെന്നിന്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam