കബഡിക്ക് പിന്നാലെ കിക്ക് ബോക്സിംഗ്; പുതിയ പരീക്ഷണവുമായി ധ്രുവ് വിക്രം

APRIL 7, 2026, 8:44 PM

മാരി സെൽവരാജ് ചിത്രം 'ബൈസൺ കാളമാടൻ' എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ശേഷം തന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് യുവതാരം ധ്രുവ് വിക്രം. അർജുന അവാർഡ് ജേതാവ് മനതി ഗണേശന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ കബഡി താരമായി ധ്രുവ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ തന്റെ അടുത്ത ചിത്രത്തിനായി പുതിയൊരു കായിക വിനോദം അഭ്യസിക്കുന്ന തിരക്കിലാണ് താരം.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ധ്രുവ് പുതിയ ചിത്രത്തിന്റെ സൂചനകൾ പുറത്തുവിട്ടത്. ഒരാൾക്കൊപ്പം കഠിനമായ കിക്ക് ബോക്സിംഗ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് "പുതിയ സിനിമ, പുതിയ കഴിവ്, പുതിയ കായികം, പുതിയ ഡ്രിൽ" എന്ന് താരം കുറിച്ചു.

കബഡിക്ക് പിന്നാലെ ധ്രുവ് ഒരു ബോക്സർ അല്ലെങ്കിൽ കിക്ക് ബോക്സർ വേഷത്തിലാകും അടുത്തതായി എത്തുക എന്ന സൂചനയാണ് ഇത് നൽകുന്നത്. ധ്രുവിന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും, പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൽ താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

'ആദിത്യ വർമ്മ' എന്ന ചിത്രത്തിൽ പ്രവർത്തിച്ച കരൺ അരവിന്ദ് കുമാർ ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്നാണ് സൂചന. കന്നഡ താരം രുക്മിണി വസന്ത് നായികയായി എത്തിയേക്കുമെന്നും സംസാരമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam