തിരുവനന്തപുരം: പാലക്കാട് വോട്ടിന് വേണ്ടി പണം നൽകിയെന്ന പരാതിയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നതായി റിപ്പോർട്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ദൃശ്യങ്ങൾ പുറത്ത് വന്ന ഉടൻ ഇടപെട്ട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒരു വയോധികയ്ക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. മരണവീട്ടിൽ സന്ദർശനത്തിനിടെ ആയിരുന്നു സംഭവം.
വയോധികയുടെ കൈയിൽ 5000 രൂപ കണ്ടെത്തിയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പണം നൽകി വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോൾ പ്രവർത്തക അത് സമ്മതിച്ചുവെന്നും അവർ പറയുന്നു.
ഇതിനിടെ ദൃശ്യങ്ങൾ പകർത്തുന്നത് എതിർത്ത് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചെന്നും, ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചതായും കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
