തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് പരാതി.
കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് ചട്ട വിരുദ്ധമെന്ന് പരാതിയിൽ പറയുന്നു.
പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു നിയമനമെന്ന പരാതിയാണ് ജില്ലയിലെ ഒരു പക്ഷം എംഎ ബേബിക്ക് നൽകിയത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഗേഷിനെതിരെ ജില്ലയിലെ ഒരു വിഭാഗം പരാതി അയച്ചത്.
എന്നാൽ മുതിർന്ന സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ നിയമിച്ചതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
