അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ ജി സുധാകരന്റെ പ്രസംഗം തടപ്പെടുത്തി സിപിഐഎം പ്രവര്‍ത്തകര്‍

JULY 13, 2026, 2:48 AM

ആലപ്പുഴ: ആലപ്പുഴയിൽ ജിസുധാകരൻ-സിപിഐഎം പോര് തെരുവിലേക്ക്. അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ ജി സുധാകരന്റെ പ്രസംഗം സിപിഐഎം പ്രവര്‍ത്തകര്‍ തടപ്പെടുത്തി. 

പാടശേഖരസമിതിയുടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

സുധാകരന്‍ സിപിഐഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോഴാണ് സദസ്സില്‍ ഉണ്ടായിരുന്ന ചില സിപിഐഎം പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചത്. പൊതുപരിപാടിയില്‍ സിപിഐഎം നേതാക്കളെ അവഹേളിക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. ഇതോടെ പ്രസംഗം പൂര്‍ത്തിയാക്കാതെ ജി സുധാകരന്‍ മടങ്ങി.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ വെച്ച് സിപിഐഎം പ്രവര്‍ത്തകരും ജി സുധാകരന്‍ എംഎല്‍എയും തമ്മിൽ വാക്കുതർക്കമുണ്ടായതോടെയാണ് പോര് കടുത്തത്.

സ്‌കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുധാകരന്‍. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്.

ഈ സംഭവത്തിന് പിന്നാലെ  ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. ഏരിയാ സെക്രട്ടറി സി ഷാംജിയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന മറ്റ് 49 പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam