ന്യൂഡല്‍ഹി: സൗഹൃദ ദിനത്തില്‍ വേറിട്ട ആശംസയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. പുതിയ തലമുറയായ ജെന്‍സികള്‍ക്കിടയില്‍ തരംഗമായ കൊറിയന്‍ 'ഫിംഗര്‍ ഹാര്‍ട്ട്' ചിഹ്നവുമായാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ രാഹുല്‍ പങ്കുവെച്ച ഈ കുറിപ്പും ചിത്രവും നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി മാറുകയായിരുന്നു.
താന്‍ ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണെന്നും അനുദിനം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തമാശ രൂപേണ കുറിച്ചു. ഇന്ന് സൗഹൃദ ദിനമാണെന്നും ഈ കൈവിരല്‍ ആംഗ്യം ഒരു ഹൃദയത്തെയാണ് സൂചിപ്പിക്കുന്നതെന്നും താന്‍ ഇപ്പോള്‍ പഠിച്ചെടുത്തു എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.
ദക്ഷിണ കൊറിയയില്‍ ഉത്ഭവിച്ച ഫിംഗര്‍ ഹാര്‍ട്ട് ആംഗ്യം കെ-പോപ്പ്, കെ-ഡ്രാമകള്‍ എന്നിവയിലൂടെയാണ് ആഗോളതലത്തില്‍ വലിയ പ്രചാരം നേടിയത്. ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളില്‍ യുവാക്കള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ ചിഹ്നം രാഷ്ട്രീയ നേതാക്കളില്‍ നിന്ന് അപൂര്‍വമായി മാത്രം കാണാറുള്ള ഒന്നാണ്. രാഹുല്‍ ഗാന്ധിയുടെ ഈ ലളിതവും രസകരവുമായ ഇടപെടല്‍ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
