സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ; സുരക്ഷാ വീഴ്ചയെന്ന് വിമർശനം

OCTOBER 23, 2026, 12:35 AM

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ അകത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ റീൽസായി പ്രചരിച്ചതിനെച്ചൊല്ലി വിവാദം. ടൈൽ പണിക്കായി എത്തിയ കരാറുകാരാണ് സെക്രട്ടേറിയറ്റിനുള്ളിലെ വിവിധ ഭാഗങ്ങൾ ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ചത്. പിന്നീട് മറ്റ് ചില പ്രൊഫൈലുകളിലൂടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ഇടപെട്ടു. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന കായികഭവൻ ഉൾപ്പെടെയുള്ള ഓഫീസ് മുറികളുടെ അകത്തെ ഭാഗങ്ങളും റീൽസിൽ ഉൾപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർക്ക് പോലും ചിത്രീകരണത്തിന് കർശന നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ വീഡിയോ പകർത്തി പ്രചരിപ്പിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമർശനവും ഉയർന്നു.

കരാർ കമ്പനിയെ ബന്ധപ്പെട്ട് വീഡിയോ നീക്കം ചെയ്യാൻ നിർദേശം നൽകിയതായാണ് വിവരം. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ച വ്യക്തി സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്ന് അഭ്യർഥിച്ചു. അറിയിപ്പ് ലഭിച്ച ദിവസം തന്നെ വീഡിയോ ഡിലീറ്റ് ചെയ്തെന്നും ദൃശ്യങ്ങൾ ഷെയർ ചെയ്തവർ അവ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പുതിയ സർക്കാർ അധികാരത്തിലെത്തിയ സമയത്ത് സെക്രട്ടേറിയറ്റ് വളപ്പിൽ റീൽ ചിത്രീകരിച്ചതും നേരത്തെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇത്തവണ കെട്ടിടത്തിനുള്ളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സുരക്ഷാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സെക്രട്ടേറിയറ്റിൽ ചിത്രീകരണത്തിന് അനുമതി നൽകുന്നതും ദൃശ്യങ്ങൾ പുറത്തുപോകുന്നത് തടയുന്നതും സംബന്ധിച്ച ചർച്ചകൾക്കും സംഭവം വഴിവെച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam