കനത്ത മഴ; പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു

AUGUST 1, 2026, 11:21 PM

പറശ്ശിനിക്കടവ്: കനത്ത മഴയെ തുടർന്ന് വളപട്ടണം പുഴയിലെ ജലനിരപ്പും ഒഴുക്കും ഉയർന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ്–വളപട്ടണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാന ജലഗതാഗത വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതും, മഴവെള്ളത്തിനൊപ്പം വൻതോതിൽ മരത്തടികൾ ഒഴുകിയെത്തുന്നതും ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാലാണ് സർവീസ് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാൽ ഇന്ന് ഈ റൂട്ടിൽ ബോട്ട് സർവീസ് ഉണ്ടായിരിക്കില്ലെന്നും സാഹചര്യം വിലയിരുത്തിയ ശേഷമേ സർവീസ് പുനരാരംഭിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, മാട്ടൂൽ–അഴീക്കൽ (ബോട്ട് പാലം) ഫെറി സർവീസ് തടസ്സങ്ങളില്ലാതെ പതിവുപോലെ തുടരുന്നതായി ജലഗതാഗത വകുപ്പ് പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam