ആറന്മുളയ്ക്ക് കൂടുതൽ സർക്കാർ സഹായം വേണം; ദുരിതാശ്വാസം ശക്തിപ്പെടുത്തണമെന്ന് അബിൻ വർക്കി

AUGUST 1, 2026, 11:04 PM

പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായ ആറന്മുളയ്ക്ക് കൂടുതൽ സർക്കാർ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ അബിൻ വർക്കി. അപ്രതീക്ഷിതമായ പ്രകൃതിദുരന്തമാണ് മേഖലയിലുണ്ടായതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

റാന്നി മേഖലയിൽ ഉയരുന്ന വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും അതിനാൽ റാന്നിയിലെ ജലനിരപ്പ് താഴുന്നതനുസരിച്ച് ആറന്മുളയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം വർധിക്കുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ റവന്യൂ വകുപ്പ് കൂടുതൽ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ദുരിതബാധിത പ്രദേശങ്ങളിലേക്ക് അടിയന്തരമായി കൂടുതൽ സർക്കാർ സഹായം എത്തിക്കാനും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കാനും സർക്കാർ തയ്യാറാകണമെന്ന് അബിൻ വർക്കി അഭ്യർഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam