മഴയും വെള്ളപ്പൊക്കവും; ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു

AUGUST 1, 2026, 11:18 PM

പത്തനംതിട്ട: ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തിയത്.

നദിയിലെ ജലനിരപ്പും ഒഴുക്കും വർധിച്ചതിനെ തുടർന്ന് പള്ളിയോടങ്ങൾ നദിയിലിറക്കരുതെന്ന് പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വള്ളസദ്യയുമായി ബന്ധപ്പെട്ട പരിപാടികൾ മാറ്റിവെച്ചത്.

ഇന്നലെ 11 വള്ളസദ്യ വഴിപാടുകൾ നിശ്ചയിച്ചിരുന്നെങ്കിലും ചടങ്ങുകൾ മാത്രമാണ് നടന്നത്. ഇന്ന് നടത്താനിരുന്ന 10 വള്ളസദ്യ വഴിപാടുകളും കാലാവസ്ഥ പ്രതികൂലമായതിനാൽ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വള്ളസദ്യ വഴിപാടിനായി എത്തിയ ഭക്തർ വെള്ളക്കെട്ട് മറികടന്നാണ് ക്ഷേത്രത്തിലെത്തിയത്.

വള്ളസദ്യയ്ക്കായി എത്തിയ എല്ലാ പള്ളിയോടങ്ങളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam