കുളത്തൂപ്പുഴ കാട്ടുപോത്ത് ആക്രമണം; കൃത്യനിർവഹണത്തിൽ വീഴ്ച; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ 

AUGUST 2, 2026, 12:35 AM

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.ആർ. ഷിബുവിനെ സസ്പെൻഡ് ചെയ്തത്.

ആക്രമണം നടന്ന വിവരം ലഭിച്ചിട്ടും സംഭവസ്ഥലത്തെത്തുന്നതിൽ വീഴ്ച വരുത്തിയെന്നും, നാട്ടുകാരും സഹപ്രവർത്തകരും പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരിച്ചില്ലെന്നും, മേലധികാരികളെ സമയബന്ധിതമായി വിവരം അറിയിക്കാതിരുന്നതുമാണ് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന പ്രധാന ആരോപണങ്ങൾ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപ്പുഴ സ്വദേശിയായ ബഷീർ (75) കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.

vachakam
vachakam
vachakam

ആക്രി ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്ന ബഷീറിന്റെ മരണത്തോടെ പ്രദേശത്ത് വലിയ ആശങ്കയാണ് ഉയർന്നത്. ജനവാസമേഖലയിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

സംഭവത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ കണ്ടെത്തിയത്. തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam