കൊച്ചി: പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ വ്യക്തികള്‍ പാലിക്കേണ്ട മാന്യതയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി നടി തെസ്‌നി ഖാന്‍. കൊച്ചിയില്‍ നടന്ന സ്വകാര്യ സ്വര്‍ണക്കട ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശനൊപ്പം ഫോട്ടോയെടുത്ത പുതുമുഖ നടി ഐശ്വര്യ ചന്ദ്രന്റെ വസ്ത്ര ധാരണത്തെ വിമര്‍ശിച്ചാണ് തെസ്‌നി ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പങ്കെടുക്കുന്ന സദസ്സുകളില്‍ കൂടുതല്‍ മാന്യമായ വസ്ത്രധാരണം പുലര്‍ത്താന്‍ പുതിയ തലമുറ ശ്രദ്ധിക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.
ചടങ്ങിനിടെ ഐശ്വര്യ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു താഴെയാണ് തെസ്‌നി ഖാന്‍ തന്റെ വിയോജിപ്പ് വ്യക്തമാക്കി കമന്റ് രേഖപ്പെടുത്തിയത്. ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും, മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡുള്ള ഒരു ചടങ്ങില്‍ വരുമ്പോള്‍ അതിന് അനുയോജ്യമായ വസ്ത്രധാരണം തിരഞ്ഞെടുക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് തെസ്‌നി ഖാന്‍ കുറിച്ചു. താരത്തിന്റെ ഈ അഭിപ്രായത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പരിപാടി എന്ന പുതിയ സിനിമയിലെ നായികയാണ് ഐശ്വര്യ ചന്ദ്രന്‍. പ്രമുഖ ഫുഡ് വ്‌ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും കൂടിയായ ഐശ്വര്യയുടെ ആദ്യ സിനിമാ അരങ്ങേറ്റമാണിത്.
ചടങ്ങിന്റെ വീഡിയോ വൈറലായതോടെ വസ്ത്രധാരണ സ്വാതന്ത്ര്യവും പൊതുസ്ഥലങ്ങളിലെ മര്യാദകളും സംബന്ധിച്ച സജീവമായ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
