തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്നും കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഫ്രീമോൻ്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്നും കണ്ടെത്തിയത്.കാണാതായി മൂന്നാം ദിവസം മൃതദേഹം കണ്ണാന്തുറ തീരത്തടിയുകയായിരുന്നു.
അഞ്ചുതെങ്ങ് സ്വദേശിയായ ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.രണ്ട് മത്സ്യത്തൊഴിലാളികളെയായിരുന്നു കാണാതായത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. അഴിമുഖത്തേക്ക് പോകുന്ന സമയത്ത് ശക്തമായ തിരയിൽ രണ്ടു പേരും പെടുകയായിരുന്നു.
അതേസമയം, ഇരുവരെയും കാണാതായതിനു പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. രക്ഷാപ്രവർത്തനം വൈകിയതിനാലാണ് നാട്ടുകാരും കാണാതായവരുടെ ബന്ധുക്കളും ചേർന്ന് ഇന്നലെ കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
