കല്പറ്റ: വയനാട് ലക്കിടിയിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് അതിതീവ്രമഴ. കഴിഞ്ഞദിവസം മാത്രം ലക്കിടിയിൽ പെയ്തിറങ്ങിയത് 279 എംഎം മഴയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം മഴ പെയ്തതും ലക്കിടിയിലാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ തുടരുകയാണ്. മേപ്പാടി കള്ളാടി ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് നിർദേശം. ഭാരവാഹനങ്ങൾക്ക് ചുരത്തിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഞായറാഴ്ച വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവയ്ക്കെല്ലാം അവധി ബാധകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
