ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു

AUGUST 1, 2026, 11:02 PM

ഇടുക്കി: ഇടുക്കിയിൽ നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ , പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്.ഇടുക്കിയിലെ പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്. 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ്.

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇടവിട്ട് മാത്രമാണ് മഴ പെയ്യുന്നത്.എന്നാൽ, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അലർട്ട് തുടരുകയാണ്. 

ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam