തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ ഇതുവരെ എട്ട് പേർ മരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എട്ടുപേരെ കാണാതായതായും 13 പേർക്ക് പരിക്കേറ്റതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയും അനുബന്ധ ദുരന്തങ്ങളും മൂലം 27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി.
മഴയുടെ തീവ്രത ചിലയിടങ്ങളിൽ കുറഞ്ഞിട്ടുണ്ടെങ്കിലും മലയോര മേഖലകളിൽ ഇപ്പോഴും അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
