വിയറ്റ്നാം ബോട്ട് അപകടം; മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

JULY 13, 2026, 6:47 AM

കൊല്ലം: വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്‍റെയും ഭാര്യ ലൗനി തോമസിന്‍റെയും മൃതദേഹം നാളെ (ജൂലൈ 14) നാട്ടിലെത്തിക്കും.

മുംബൈ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണം നോർക്ക റൂട്സ് ഏകോപിപ്പിക്കും.

ഇന്ന് രാത്രി 09.30 നുള്ള വിമാനത്തിൽ വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ 06.30 നു തിരിക്കുന്ന എയർ ഇന്ത്യ AI 2605 വിമാനത്തിൽ ഒൻപതു മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും.തുടർന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാർഗം കൊണ്ടുപോകും. 

vachakam
vachakam
vachakam

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.

രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam