പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽവെച്ച് മുൻ മന്ത്രി കെ ടി ജലീൽ കുട്ടികളെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.
കെ.ടി. ജലീലിൻ്റെ പ്രവർത്തനം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്.കുഞ്ഞുങ്ങളെ മാനസികമായി ടോർച്ചർ ചെയ്യുന്ന പ്രവർത്തി പാടില്ല. പൊതുപ്രവർത്തകന് ചേരാത്ത നടപടിയാണ് ഇതെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, മണ്ണാർക്കാട് നഗരസഭ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ ടി ജലീൽ.തുടർന്നാണ് സംഭവം നടന്നത്.
ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും, കൂടാതെ അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
