ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടു എന്ന് മാത്രം, കൃത്യമായ മറുപടി നൽകിയിട്ടില്ല; സർക്കാരുമായുള്ള ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്ന് സ്വകാര്യ ബസുടമകൾ

JULY 13, 2026, 4:03 AM

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ ഉടലെടുത്ത സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ചർച്ച നടത്തി.എന്നാൽ, ഇന്നത്തെ ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു.ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടു എന്ന് മാത്രം. കൃത്യമായ മറുപടി മന്ത്രി നൽകിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി.

ഓണത്തിന് മുമ്പ് പകുതിയിലധികം ബസുകളും നിർത്തേണ്ടി വരും. എന്നാൽ, പണിമുടക്ക് സമരവുമായി തൽക്കാലം മുന്നോട്ടുപോകില്ലെന്നും ബസുടമകൾ പ്രതികരിച്ചു.

അതേസമയം, പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചിരുന്നു.മുൻ ഡിജിപി ബി. പത്മകുമാർ കമ്മിറ്റിക്ക് നേതൃത്വം നൽകും. ഒന്നര മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam