ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

APRIL 8, 2026, 7:06 AM

അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ദീർഘകാലം കോമയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ (35)യാണ് മരിച്ചത്.

കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മാർച്ച് 28 നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ മൗണ്ട് വെർനോൺ മെമ്മോറിയൽ പാർക്ക്യിൽ നടത്തി.

കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു നീലം. 2025 ഫെബ്രുവരി 14-ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോമയിലാകുകയായിരുന്നു. ഏകദേശം 14 മാസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

vachakam
vachakam
vachakam

സംഭവത്തിന് പിന്നാലെ, പിതാവിന് അമേരിക്കയിലേക്ക് പോകാൻ വിസ ലഭിക്കാൻ വൈകിയത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ സുപ്രിയ സുലേ ഉൾപ്പെടെ ഇടപെട്ടതോടെ കുടുംബാംഗങ്ങൾക്ക് വിസ ലഭിച്ചിരുന്നു.

മരണത്തിന് ശേഷം, നീലത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതിച്ചു. സംസ്കാരത്തിന് മുമ്പ് ചർമ്മവും കോർണിയയും ദാനം ചെയ്യുകയും ചെയ്തു. പൂണെയിൽ നിന്ന് ബി-ടെക്ക് പൂർത്തിയാക്കിയ നീലം, നാസയിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam