ചേതക് സ്‌ക്രീൻ അവാർഡ്‌സ് 2026: 14 പുരസ്‌കാരങ്ങളുമായി 'ധുരന്ധർ'; മികച്ച ചിത്രം 'ഹോംബൗണ്ട്'

APRIL 7, 2026, 12:57 PM

കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി ലോകത്തെയും മികവിനെ ആദരിച്ചുകൊണ്ടുള്ള  'ചേതക് സ്‌ക്രീൻ അവാർഡ്‌സ് 2026' സമ്മാനിച്ചു. വിശ്വാസ്യതയും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയും കൊണ്ട് ശ്രദ്ധേയമായ അവാർഡ്ദാന ചടങ്ങിൽ 2025ലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു.

നീരജ് ഘയ്വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട് ' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യവസായ പ്രമുഖ നിത അംബാനിയും ചേർന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പുരസ്‌കാരം നൽകിയത്. അതേസമയം ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ആകെ 14 പുരസ്‌കാരങ്ങൾ നേടി.

രൺവീർ സിംഗ് (ചിത്രം: ധുരന്ധർ) മികച്ച നടൻ, യാമി ഗൗതം (ചിത്രം: ഹഖ്) മികച്ച നടി, ആദിത്യ ധർ (ചിത്രം: ധുരന്ധർ) മികച്ച സംവിധായകൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam


ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിനായി ബോളിവുഡ് ഇതിഹാസം ധർമ്മേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു. ധർമ്മേന്ദ്രയ്ക്ക് വേണ്ടിയുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മകൻ ബോബി ഡിയോൾ ഏറ്റുവാങ്ങി. ജാവേദ് അക്തർ, രമേഷ് സിപ്പി എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.

പിതാവ് തന്റെ സിനിമകളിലൂടെയും ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. സന്തോഷം പടർത്താനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചതെന്ന് ബോബി ഡിയോൾ പറഞ്ഞു.

vachakam
vachakam
vachakam

സിനിമയുടെ മാറുന്ന കാലത്തിനനുസരിച്ച് ഇത്തവണ അഞ്ച് പുതിയ ഒടിടി വിഭാഗം പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിരുന്നു.

സ്റ്റോളൻ മികച്ച ഒടിടി ചിത്രം, സന്യ മൽഹോത്ര (ചിത്രം: മിസിസ്) മികച്ച നടി (ഒടിടി), അഭിഷേക് ബാനർജി (ചിത്രം: സ്റ്റോളൻ) മികച്ച നടൻ (ഒടിടി), കരൺ തേജ്പാൽ (ചിത്രം: സ്റ്റോളൻ) മികച്ച സംവിധായകൻ (ഒടിടി) ആയി തെരഞ്ഞെടുക്കപ്പെട്ടു.

ബോളിവുഡ് താരം ആലിയ ഭട്ട്, സുനിൽ ഗ്രോവർ, സാക്കിർ ഖാൻ, സൗരഭ് ദ്വിവേദി എന്നിവരായിരുന്നു ചടങ്ങിന്റെ അവതാരകർ. 2025ൽ വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് 'ഇൻ മെമ്മോറിയം' വിഭാഗത്തിലൂടെ ആദരമർപ്പിച്ചു.

vachakam
vachakam
vachakam

ഹിന്ദി സിനിമാ ലോകത്തെ പ്രമുഖർ ഒത്തുചേർന്ന ഈ ചടങ്ങ്  സിനിമയുടെ മാന്ത്രികതയെയും വിശ്വാസ്യതയെയും ഉയർത്തിപ്പിടിക്കുന്ന ഒന്നായി മാറി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam