വിയറ്റ്നാം ബോട്ട് ദുരന്തം: കൊല്ലം ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്തെത്തിച്ചു 

JULY 13, 2026, 11:13 PM

തിരുവനന്തപുരം: വിയറ്റ്നാമിൽ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങളാണ് വിമാന മാർഗം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.

സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സി.പി. ജോൺ, പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

മൃതദേഹങ്ങൾ ഇന്ന് തന്നെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ 10 മണി മുതൽ മാർത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30ന് കുടുംബ കല്ലറയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

vachakam
vachakam
vachakam

ജൂലൈ 11-നാണ് വിയറ്റ്നാമിലെ ഫു ക്വോക് ദ്വീപിന് സമീപം സഞ്ചാരികളുമായി പോയ ബോട്ട് ആണ്  അപകടത്തിൽപ്പെട്ടത്. ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ യാത്രക്കാരെ തീരത്തെത്തിച്ച് അടിയന്തര ചികിത്സയും കൃത്രിമ ശ്വാസോച്ഛ്വാസവും നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടത്തിൽപ്പെട്ടത് വലിപ്പമേറിയ സ്പീഡ് ബോട്ടാണെന്ന് അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam